Tuesday, 21 December 2021
KITCHEN CAKE FEST
KITCHEN CAKE ~~മത്സരത്തിൻ്റെ നിയമാവലി~~
1. മലപ്പുറം ജില്ലാപഞ്ചായത്ത് വണ്ടൂർ ഡിവിഷനിൽ ഉൾപ്പെട്ട വണ്ടൂർ ,പാണ്ടിക്കാട്,പോരൂർ പഞ്ചായത്തിൽ ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം
2.17 വയസ്സു മുതൽ പ്രായമുള്ള വനിതകൾക്ക് ആണ് മത്സരം
3.മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ
4.രജിസ്ട്രേഷൻ സൗജന്യമായിരിക്കും
5.മത്സരത്തിനായുള്ള കേക്ക് വീട്ടിൽ വച്ച് നിർമ്മിക്കേണ്ടതും തന്നിരിക്കുന്ന കോഡ് നമ്പർ കാണുന്ന തരത്തിൽ ഫോട്ടോ / വീഡിയോ എന്നിവ എടുത്തു വിധിനിർണയ സമയത്ത് പ്രദർശിപ്പിക്കേണ്ടതാണ്
6.മത്സരത്തിനായി ഒരു കേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ 7.കേക്ക് നിർമാണത്തിന് ഉപയോഗിച്ച സാമഗ്രികൾ, നിർമ്മാണരീതി എന്നിവയും എഴുതി പ്രദർശിപ്പിക്കണം 8.കേക്ക് നിർമ്മാണത്തിനും, അലങ്കാരങ്ങളും ഉപയോഗിക്കുന്ന മുഴുവൻ വസ്തുക്കളും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷ്യവസ്തുക്കൾ ആയിരിക്കണം
9.കേക്ക് നിർമ്മാണം, നിർമ്മിച്ച കേക്ക് വിധിനിർണയ സ്ഥലത്ത് എത്തിക്കൽ എന്നിവ പൂർണമായും മത്സരാർത്ഥിയുടെ ഉത്തരവാദിത്വത്തിൽ ആയിരിക്കും 10.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
-------- കോഡിനേറ്റർ
Subscribe to:
Posts (Atom)